Posted On
date_range Updated On
date_range 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയിലർ പുറത്തിറങ്ങി
ഉണ്ണി ലാലു, ദീപ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് കെ ആർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയ്ലർ റിലീസ് ചെയ്തു. ബ്ലോക്ബസ്റ്റർ ഫിലിംസാണ് ഹ്രസ്വചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
റൊമാൻസ് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രാംകുമാർ, ഷിൻസ് ഷാൻ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമാറ്റോഗ്രാഫി ആശംസ് എസ് പി, മ്യൂസിക് അലോഷ്യ പീറ്റർ, എഡിറ്റിംഗ് നബു ഉസ്മാൻ.
കളർ പടം എന്ന സൂപ്പർ ഹിറ്റ് ഷോർട്ട് ഫിലിമിന് ശേഷം ബ്ലോക്ബസ്റ്റർ ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒപ്പീസ് ചൊല്ലാൻ വരട്ടെ.' ചിത്രം ഉടൻ തന്നെ യൂട്യൂബ് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.