സംഗീത ലോകത്തും വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് എ.ഐ. ചരിത്രത്തിലാദ്യമായി പൂർണമായും എ.ഐയിൽ നിർമിച്ചൊരു ഗാനം ബിൽ ബോർഡ് ഡിജിറ്റൽ സോങ്സിന്‍റെ സെയിൽസ് ചാർട്ടിൽ മുൻനിരയിലെത്തിയിരിക്കുന്നു. 'വാക്ക് മൈ വാക്ക്' ഹിറ്റ് ലിസ്റ്റിൽ മനുഷ്യ നിർമിത ഗാനങ്ങളെ പിൻ തള്ളിയാണ് നേട്ടം കരസ്ഥമാക്കിയത്.
വൈറൽ ഗാനത്തിന്‍റെ വരികൾ എഴുതിയതിനോ, സംഗീതം നൽകിയതിനോ എന്തിന് ആ ശബ്ദത്തിന് പിന്നിൽ പോലും ഒരു മനുഷ്യ സാന്നിധ്യമില്ല എന്നതാണ് ഈ ഹിറ്റ് ചരിത്രത്തെ വേറിട്ടതാക്കുന്നത്. എ.ഐ ഗാനത്തിന്‍റെ വൈറൽ നേട്ടം ആസ്വാദകർക്കിടയിൽ ആശ്ചര്യം സൃഷ്ടിക്കുമ്പോൾ സംഗീത ലോകത്ത് വലിയ ആശങ്കകൾ ഉയരുകയാണ്. ഇങ്ങനെ പോയാൽ തങ്ങളുടെ പണി പോവുമോ എന്നാണ് പലരും ചോദിക്കുന്നത്.
ഒക്ടോബർ പകുതിയോടെയാണ് എ.ഐ ഗാനം ഇൻസ്റ്റഗ്രാമിലൂടെ ട്രെന്‍റിങ്ങാകുന്നത്. ഗാനം പങ്ക് വെച്ച എ.ഐ ആർടിസ്റ്റിന്‍റെ പേജിന് 40,000 ഫോളോവേഴ്സും മാസം 20 ലക്ഷം സ്പോട്ടിഫൈ ശ്രോതാക്കളുമാണ് ഉള്ളത്. വൈറലായ ഗാനത്തിന്‍റെ ക്രെഡിറ്റ് എ.ഐ. വെൻച്വറായ ഡെഫ്ബീറ്റ്സായിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.