മാപ്പ് പറഞ്ഞു; പിന്നാലെ സോനു നിഗത്തിന്‍റെ പാട്ട് കന്നഡ ചിത്രത്തിൽ നിന്നും നീക്കം ചെയ്തു

സംഗീത പരിപാടിക്കിടെ കന്നഡ ഗാനം പാടാൻ നിരന്തരം ആവിശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗമിൽ നിന്നും വിവാദപരാമർശമുണ്ടായത്. പരിപാടിക്കിടെ കന്നടയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവിശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന് സോനു നിഗം മറുപടി നൽകിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞത്. വിവാദ പരാമർശത്തിന്റെ പേരിൽ കന്നഡ ചലച്ചിത്ര മേഖലയിൽ നിന്ന് വിലക്ക് നേരിട്ടതിനെ തുടർന്ന് സോനു നിഗം ക്ഷമാപണം നടത്തിയിരുന്നു.

ക്ഷമാപണത്തിന് പിന്നാലെ വരാനിരിക്കുന്ന കന്നഡ ചിത്രമായ 'കുലദള്ളി കീല്യാവുഡോ'യിലെ അദ്ദേഹത്തിന്റെ ഗാനം നീക്കം ചെയ്തിട്ടുണ്ട്. സോനു നിഗം ​​ഒരു നല്ല ഗായകനാണെന്നതിൽ സംശയമില്ല. പക്ഷേ, അടുത്തിടെ ഒരു സംഗീത പരിപാടിയിൽ അദ്ദേഹം കന്നഡയെക്കുറിച്ച് സംസാരിച്ചതിൽ ഞങ്ങൾക്ക് വളരെ വിഷമമുണ്ട്. സോനു നിഗം ​​കന്നഡക്ക് ചെയ്ത അപമാനം ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല, അതിനാൽ ഞങ്ങൾ ഗാനം നീക്കം ചെയ്തു" എന്ന് 'കുലദള്ളി കീല്യവുഡോ'യുടെ നിർമാതാക്കളുടെ പ്രസ്താവനയിൽ പറയുന്നു.

കെ. രാംനാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി 'മനസു ഹാത്തടെ' എന്ന ഗാനമാണ് സോനു നിഗം ആലപിച്ചത്. യോഗരാജ് ഭട്ട് എഴുതി മനോമൂർത്തിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. കന്നഡ ഗായകൻ ചേതനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കാനാണ് തീരുമാനം. കൂടാതെ, ചിത്രത്തിന്‍റെ നിർമാതാവായ സന്തോഷ് കുമാർ സോനു നിഗവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Sonu Nigam's song removed from Kannada film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.