മണിരത്നം തിരക്കഥയും സംവിധാനവും നിർമാണവും ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ് രാള,പ്രീതി സിന്റ എന്നിവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രം 2025 ആഗസ്റ്റിൽ 27 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. സിനിമയേക്കാൾ ഇതിലെ ഓരോ പാട്ടും ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ഷാരൂഖ് ഖാൻ മലൈക അറോറക്കൊപ്പം ഓടുന്ന ട്രെയിനിൽ നൃത്തം ചെയ്യുന്ന ഛയ്യ ഛയ്യക്ക്. മലൈക അറോറ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു 'ഛയ്യ ഛയ്യ' എന്ന പാട്ട്. ആ പാട്ടും ഡാന്‍സും ഇന്നും ഹിറ്റാണ്.
പല ബോളിവുഡ് ഗാനങ്ങളും പഴയ കവിതകളിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഛയ്യ ഛയ്യ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത പഞ്ചാബി സൂഫി കവിയായ ബുള്ളെ ഷായുടെ രചനകളിൽ നിന്നുള്ളതാണ്. ഛയ്യ ഛയ്യയുടെ വരികൾ ബുള്ളെ ഷായുടെ നാടോടി ഗാനമായ തേരേ ഇഷ്ക് നച്ചായ, കർ കേ തൈയ്യ തൈയ്യയിൽ നിന്നാണ് എടുത്തിട്ടുള്ളത്.
ഒരു പഞ്ചാബി ഭക്തിഗാനം ദിൽ സേക്ക് വേണമെന്ന് എ.ആർ. റഹ്മാന് ആഗ്രഹമുണ്ടായിരുന്നു. ഗായകൻ സുഖ്‌വീന്ദർ സിങ്ങാണ് തൈയ്യ തൈയ്യയെ പരിചയപ്പെടുത്തിയത്. ഗാനരചയിതാവ് ഗുൽസാർ പിന്നീട് അത് ഛയ്യ ഛയ്യ എന്നാക്കി മാറ്റി എഴുതി. ഗാനത്തിന്റെ തമിഴ് പതിപ്പിന്റെ യഥാർത്ഥ പേര് തൈയ്യ തൈയ്യ എന്നായിരുന്നു. ഏ ദിൽ ഹേ മുഷ്‌കിലെ ബുള്ളേയ, രാവണിലെ രഞ്ജാ രഞ്ജ തുടങ്ങിയ നിരവധി ബോളിവുഡ് ഗാനങ്ങൾക്ക് ബുള്ളെ ഷായുടെ കവിതകൾ പ്രചോദനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.