'മധു പകരൂ'... പാട്ടുമായി പ്രണവ് മോഹൻലാൽ; വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷ'ത്തിലെ ഗാനം

 ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം'. ഏറെ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണിത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രവും  നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘മധു പകരു’ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പാട്ട് പുറത്തുവിട്ടത്. വിനീത് ശ്രീനിവാസനാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്.ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വ്യത്യസ്ത ലുക്കിലാണ് പ്രണവ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിന്റേജ് ലുക്കാണ് പ്രണവ് എത്തിയത്. ടീസറില്‍ പ്രണവിനൊപ്പം ധ്യാനുമുണ്ടായിരുന്നു.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയറ്ററുകളിൽ എത്തിക്കുന്നത്.

ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് - കട്‌സില്ല Inc., ഓഡിയോ പാർട്ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - ഫാഴ്‌സ് ഫിലിം, പി ആർ ഓ ആതിര ദിൽജിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ 11ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.


Full View


Tags:    
News Summary - Pranav Mohanlal And vineeth sreenivasan's Varshangalkku Shesham movie Madhu Pakaroo Video Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT