'മനസു മാറണം, മനുഷ്യനാവണം...' മുരുകൻ കാട്ടാക്കടയു​െട വിപ്ലവഗാനത്തിന്​ മറുഗാനം

'ചോപ്പ്'​ എന്ന ചിത്രത്തിന്​ വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച്​ ''മനുഷ്യനാവണം, മനുഷ്യനാവണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്​നേഹമേ, നിനക്കു ഞങ്ങൾ പേരിടുന്നതാണ്​ മാക്​സിസം'' എന്നു തുടങ്ങുന്ന ഇടത്​ വിപ്ലവഗാനം തെരഞ്ഞെടുപ്പ്​ കാലത്ത്​ ഏറെ ശ്രദ്ധ നേടിയിരുന്നു. മാക്​സിസത്തിന്‍റെ ധീരതയും ത്യാഗവും ഉയർത്തി പിടിക്കു​ന്ന വരികളാൽ സമ്പന്നമായ ഈ ഗാനം ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും ഉൾ​പ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

എന്നാൽ ഈ ഗാനത്തിന്​ മറ​ുഗാനമിറങ്ങിക്കഴിഞ്ഞു. ഗാനത്തിന്‍റെ ഈണം നിലനിർത്തി വരികളിൽ മാത്രമാണ്​ മാറ്റമുള്ളത്​. അക്രമ രാഷ്​ട്രീയത്തിൽ ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടാണ്​ വരികൾ. യു.ഡി.എഫ്​ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രതിസ്ഥാനത്തുള്ള സംഭവങ്ങൾ വാർത്താചാനലുകളിൽ വന്ന റി​േപാർട്ടുകളുടെ ദൃശ്യങ്ങൾ​ പാട്ടിനൊപ്പം നൽകിക്കൊണ്ട്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

''മനസു മാറണം, മനുഷ്യനാവണം കറുത്ത ചിന്തയിൽ പതിഞ്ഞ രക്തദാഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ്​ മാക്​സിസം'' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ രചന നജീബ്​ തച്ചൻപൊയിലാണ്​. സാദിഖ്​ പന്തല്ലൂർ, ഹർഷ എന്നിവർ ചേർന്ന്​ ആലപിച്ച ഗാനത്തിന്‍റെ നിർമാണം ബദറു കൈതപ്പൊയിലാണ്​.

Full View


Tags:    
News Summary - opposite song of manushyanakanam song by murukan katatkkada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.