ഇതാ നിങ്ങളുടെ ഓണം പ്ലേലിസ്റ്റിലേക്ക് ചേർക്കാൻ ഒരുപാട്ടുകൂടി. വിജയ് യേശുദാസും രഞ്ജിനി ജോസും രാകേഷ് ബ്രഹ്മാനന്ദനും ചേർന്ന് ആലപിച്ച ഓണം ക്ലബ് എന്ന പാട്ടാണ് പുറത്തുവന്നത്. രാകേഷ് ബ്രഹ്മാനന്ദൻ തന്നെയാണ് സംഗീത സംവിധാനം. ഇവർ മൂന്നുപേരും ചേന്നാണ് പാട്ടിൽ അഭിനയിച്ചിരിക്കുന്നതും.
ഒരു കൂട്ടം സുഹൃത്തുക്കളുടെ ഓണാഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനത്തിന്‍റെ ചിത്രീകരണം. രാജേഷ് പാലവിളയുടേതാണ് വരികൾ. നൃത്തസംവിധാനം ചെയ്തിരിക്കുന്നത് റിഷ്ദാൻ അബ്ദുൾ റഷീദാണ്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടു തന്നെ നിരവധിപ്പേരാണ് യൂട്യൂബിൽ പാട്ട് കണ്ടത്.
വിജയ് യേശുദാസും രഞ്ജിനിയും രാകേഷ് ബ്രഹ്മാനന്ദനും സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തിന് വേണ്ടി ഒരു പാട്ട് ചെയ്യണമെന്ന് ഉണ്ടായിരുന്നെന്നും ഓണക്കാലമായപ്പോൾ ഒരു ഓണപ്പാട്ട് സംഭവിച്ചെന്നും രാകേഷ് ബ്രഹ്മാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗായകൻ കെ.പി.ബ്രഹ്മാനന്ദന്റെ മകനാണ് രാകേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.