ഹിറ്റ്​ ചാർട്ടിൽ പൊട്ടിത്തെറിച്ച്​ 'ഡൈനാമൈറ്റ്​'- യൂട്യൂബിൽ ഇതുവരെ കണ്ടത്​ 19 കോടിയിലേറെ പേർ

സംഗീതലോകത്തെ ഹിറ്റ്​ വാർത്തകളിൽ പൊട്ടിത്തെറിയായി മാറുകയാണ്​ ദക്ഷിണ കൊറിയൻ ബോയ്​ ബാൻഡ്​ ബി.ടി.എസി​െൻറ 'ഡൈനാമൈറ്റ്​' എന്ന പുതിയ സംഗീത വിഡിയോ. റിലീസ്​ ചെയ്​ത്​ അഞ്ച്​​ ദിവസത്തിനുള്ളിൽ ഇൗ വിഡിയോ കണ്ടത്​ 19 കോടി 19 ലക്ഷത്തിലേറെ പേരാണ്​. യൂട്യൂബി​െൻറ സർവകാല ​െറ​ക്കോർഡുകളും തകർത്താണ്​ ബി.ടി.എസ്​ ഹിറ്റ്​ ചാർട്ടിൽ ഇടം നേടിയത്​.

24 മണിക്കൂറിനുള്ളിൽ 100 മില്യൺ കാഴ്​ചക്കാർ എന്ന യൂട്യൂബ്​ അപ്​ലോഡ്​ റെക്കോർഡ്​ ആണ്​ 'ഡൈനാമൈറ്റ്​' സ്വന്തമാക്കിയത്​. ഇൗ സംഗീത വിഡിയോയുടെ പ്രീമിയർ തത്സമയം കണ്ടത്​ 30 ലക്ഷം പേരാണ്​. ഇതും റെക്കോർഡ്​ നേട്ടമാണെന്ന്​ യൂട്യൂബ്​ വക്​താക്കൾ പറയുന്നു.

2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ്​ യുവാക്കൾ ചേർന്ന്​ ബാങ്​റ്റൺ ബോയ്​സ്​​ എന്ന ബി.ടി.എസ് ബാൻഡിന്​ രൂപം ​നൽകിയത്​. വി, റാപ്പ്​ മോൺസ്​റ്റർ, ജെ-ഹോപ്​, ജിൻ, സുഗ, ജങ്​ കൂക്ക്​, ജിമിൻ എന്നിവരാണ്​ ബാൻഡിലെ അംഗങ്ങൾ. 2013ൽ 'നോ മോർ ഡ്രീം' എന്ന ആദ്യ ആൽബത്തോടെ തന്നെ ഇവർ സംഗീതലോകത്തി​െൻറ ശ്ര​ദ്ധാകേന്ദ്രമായി. കൗമാരക്കാരും യുവാക്കളും ഏറ്റെടുത്ത​തോടെ തൊട്ടതെല്ലാം ​പൊന്നാകുന്ന ചരിത്രമായി ബി.ടി.എസി​േൻറത്​.

പ്രീമിയർ ചെയ്തപ്പോൾ ഏറ്റവും അധികം ആളുകൾ കണ്ട പാ​െട്ടന്ന 'ബ്ലാക്ക്​പിങ്കി'​െൻറ റെക്കോർഡാണ്​ 'ഡൈനാമൈറ്റ്​' തകർത്തത്​. ഇന്ന്​ പുറത്തിറങ്ങിയ ഇൗ പാട്ടി​െൻറ ഇ.ഡി.എം റീമിക്​സ്​ ഇതുവരെ എ​​േട്ടമുക്കാൽ ലക്ഷം പേരും അക്കുസ്​റ്റിക്​ റീമിക്​സ്​ പത്തുലക്ഷത്തിലേറെ പേരും കണ്ടുകഴിഞ്ഞു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT