കാലത്തെ അതിജീവിച്ച് ഇന്നും പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന കുമാരനാശാന്‍റെ 'കരുണ'യെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക്കൽ വീഡിയോ ആല്‍ബമാണ് 'കാമിതം'. സിനിമതാരങ്ങളായ മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവർ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ 'കാമിതം' റിലീസ് ചെയ്തു.
രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകന്‍ സുദീപ് ഇ.എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നു. വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്കറിയയാണ് ആലപിച്ചിരിക്കുന്നത്. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. സത്യം ഓഡിയോസ് ആണ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.