മറ്റൊരു അടിപൊളി ഗാനവുമായി 'മെമ്പർ അശോകൻ 9-ാം വാര്‍ഡ്'

അർജുന്‍ അശോകന്‍ നായകനായി എത്തുന്ന 'മെമ്പർ അശോകൻ 9-ാം വാര്‍ഡ്' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതിലൊന്ന് ശബരീഷ് വർമ്മ എഴുതി കൈലാസ് മേനോന്‍ ഈണം നൽകി അയ്റാനും നിത്യ മാമനും ആലപിച്ച അലരേ എന്ന ഗാനം ആയിരുന്നു. നാലാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നായകനായ അർജുന്‍ അശോകന്‍ തന്നെയാണ്.

താരം ഇറങ്ങുന്നിതാ... എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നത് കൈലാസാണ്.

ബോബന്‍ ആൻഡ് മോളി എന്റർടെയിന്‍മെൻസിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.

ചെമ്പന്‍ വിനോദ്, ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു.

ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് എൽദോ ഐസക് ആണ്.

Full View


Tags:    
News Summary - Member Rameshan 9am Ward new song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.