'മാപ്പിള മദ്‌ഹ്' മ്യൂസിക്​ ആൽബം പുറത്തിറക്കി

മലബാര്‍ സമരത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഹം‌ബി പ്രൊഡക്ഷന്‍ ഹൗസ് "21 - മാപ്പിള മദ്‌ഹ്" എന്ന പേരില്‍ മ്യൂസിക് ആല്‍‌ബം പുറത്തിറക്കി. കേരളത്തിലെ പ്രമുഖ ഗായകരും രചയിതാക്കളുമടങ്ങുന്ന വലിയൊരു ടീം ഭാഗമായ ആല്‍ബത്തിലെ ആദ്യ ഗാനമായ 'സമരത്തീ' ആഗസ്റ്റ്​ എട്ടിന്​ പുറത്തിറങ്ങി. 1921 മലബാര്‍ സമരത്തിലെ മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തത്തിന്‍റെ ചരിതം പറയുന്ന ഗാനത്തിന്​ വരികളെഴുതിയത്​ ഡോക്ടര്‍ ജമീല്‍ അഹ്​മദും ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക സിതാരയും ഈണം പകര്‍ന്നിരിക്കുന്നത് അക്‌ബര്‍ ഗ്രീനുമാണ്.

മലബാർ പോരട്ട ചരിത്രത്തിലെ രണ്ട് പ്രധാന വ്യക്തിത്വങ്ങളായ വാരിയം കുന്നനും ആലി മുസ്​ലിയാരെയും സൂചിപ്പിക്കുന്നതാണ് രണ്ടാമതായി പുറത്തിറങ്ങാനൊരുങ്ങുന്ന 'ഇതിഹാസം' എന്ന ഗാനം. ദാന റാസിക്കും ജാസിം ജമാലും പാടുന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് അജ്മൽ മമ്പാടും മ്യൂസിക്കും വീഡിയോയും ഒരുക്കിയിരിക്കുന്നത് ഹസീബ് റസാക്കും സംഘവുമാണ്​. 1921 കലാപത്തിൽ പങ്കെടുത്ത മലബാറിലെ പ്രധാന പ്രദേശങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മൂന്നാമത്തെ ഗാനം ഫാസില ബാനുവാണ്​ പാടിയത്​. നസറുദ്ദീൻ മണ്ണാർക്കാടിന്റെ വരികൾക്ക് ബയാനുസ്സമാന്‍ ഈണം നൽകി. അമീൻ കാരക്കുന്ന്, ഡോ. ഹിക്മത്തുള്ള, ഇസ്ഹാഖ് ഇബ്രാഹിം എന്നിവരാണ് തുടര്‍ന്നുള്ള ഗാനങ്ങള്‍ രചിക്കുന്നത്.

Full View




Tags:    
News Summary - mappila madh musical album

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.