പ്രതീക്ഷകളോടെയാണ്​ പറന്നെത്തുന്നത്​, ഒറ്റപ്പെടുത്തരുത്​; പ്രവാസികളുടെ നൊമ്പരങ്ങൾ ഉണർത്തി "വൈറസ്" സംഗീത ആൽബം

ഭീതിയുടെ ദിനങ്ങളായിരുന്നു പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം കോവിഡ്​ കാലം. പിറന്ന നാടുതന്നെ മാറ്റി നിർത്തി രണ്ടാം കിട പൗരന്മാരെ പോലെ പെരുമാറിയപ്പോൾ, ഉള്ളിലെ സങ്കടങ്ങൾ അടക്കിപ്പിടിച്ച്​ ജീവിച്ചവരായിരുന്നു അവർ. മഹാമാരിക്ക്​ മുന്നിൽ തോറ്റുകൊടുത്ത്​ ഉറ്റവർക്ക്​ ഒരു നോക്കുപോലും കാണാ​നാവാതെ മടങ്ങിയവർ നിരവധിപേർ. തോറ്റുകൊടുക്കാൻ ഒരുക്കമല്ലാതെ കോവിഡിനെ​ പൊരുതിത്തോൽപിച്ചവരും അനവധി പേർ. അനിശ്ചിതത്വത്തി​െൻറ നീണ്ട ദിവസങ്ങൾക്കൊടുവിൽ നാട്ടിലെത്തിയപ്പോൾ, നാട്ടുകാരുടെ ഒറ്റപ്പെടുത്തലും ബഹിഷ്​കരണവും.

കോവിഡ് കാലത്ത് പ്രവാസികളുടെ മടങ്ങിവരവും അവർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും റാപ്പ് സംഗീതത്തിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ്​ 'WHYറUS ' എന്ന സംഗീത ആൽബം.കേരള വികസനത്തി​െൻറ യഥാർത്ഥ ശിൽകളായ പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോവിഡ് കാലത്ത് സ്വീകരിച്ച നന്ദികെട്ട നിലപാടുകൾക്കെതിരെ ചോദ്യശരങ്ങൾ ഉയർത്തുന്നുണ്ട് ഈ ഹൃസ്വ സംഗീതാവിഷ്‌ക്കാരം. അന്യനാട്ടിൽ വിയർപ്പ്‌ ഒഴുക്കി സമ്പാദിച്ച് ഉണ്ടാക്കിയ വീടി​െൻറ ഗേറ്റിനു മുന്നിൽ അകത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാതെ നിസഹായതയോടെ വീട്ടുകാരെ നോക്കി നിൽക്കുന്ന പ്രവാസിയുടെ ചിത്രം മനസ് നൊമ്പരപ്പെടുത്തുന്നതാണ്.

Full View

കോവിഡ് പ്രതിസന്ധയുടെ കാലത്ത് പ്രവാസികളുടെ മടങ്ങി വരവിനെ സർക്കാരും നാട്ടുകാരും കുടുംബാംഗങ്ങളും ഭയത്തോടും സംശയത്തോടും കൂടി നോക്കി കണ്ടതിനെ 'WHYറUS' കൃത്യമായ വിമർശന ശരങ്ങൾ ഉയർത്തുന്നു.

ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും മതിയായ ചികിത്സ ലഭ്യമാവാതെ ജനിച്ച നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ച പ്രവാസിയുടെ മുന്നിൽ വാതിൽ കൊട്ടിയടക്കുകയും അവസാനം കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് ആരോരുമില്ലാതെ മരണമടയുകയും ചെയ്ത പ്രവാസിയോട് ആര് മറുപടി പറയും എന്ന ചോദ്യം ഈ കൊച്ചു സംഗീതാവിഷ്‌ക്കാരം ഉയർത്തുന്നുണ്ട്.


ജോലി നഷ്ട്ടപ്പെട്ട് ഭാവി ജീവിതത്തെ കുറിച്ച്‌ വ്യാകുലപ്പെടുന്ന പ്രവാസിയുടെ നിസ്സഹായവസ്ഥയും ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്. കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസികൾക്ക് ആദരാഞ്ജലികൾ സമർപ്പിച്ചു കൊണ്ടാണ് സംഗീതാവിഷ്‌ക്കാരം ആരംഭിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെൻറ്​ കണ്ണൂർ ജില്ലാ കമ്മറ്റിയാണ് 'WHYറUS' എന്ന റാപ്പ് സംഗീത ആവിഷ്‌കാരം പുറത്ത് ഇറക്കിയിരിക്കുന്നത്.  

സയ്യിദ്​ ഫഹ്​രി, മുഹമ്മദ് ജസീം & ടീം ആണ് അണിയറ പ്രവർത്തകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT