പാട്ടിന്‍റെ വരികൾ സിനിമ പേരുകളായി; തമിഴ് ചലച്ചിത്ര പ്രവർത്തകരെ വിമർശിച്ച് ഗാനരചയിതാവ് വൈരമുത്തു

തന്‍റെ വരികൾ സിനിമാ ശീർഷകങ്ങളായി ഉപയോഗിച്ചതിന് തമിഴ് ചലച്ചിത്ര പ്രവർത്തകരെ വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം ചില വരികൾ പട്ടികപ്പെടുത്തി. അവ ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി തേടാത്തതിനെതിരെയും മര്യാദകേട് കാണിച്ചതിനും അദ്ദേഹം സിനിമാ വ്യവസായത്തെ ചോദ്യം ചെയ്തു. ഇത് തന്‍റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ് സിനിമ എന്‍റെ പല പാട്ടുകളിലെ പല്ലവികളെ സിനിമാ ശീർഷകങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. അവ എടുത്തവരാരും എന്‍റെ അനുവാദം ചോദിച്ചില്ല വൈരമുത്തു പറഞ്ഞു. 'പൊന്മാളൈ പൊഴുത്', 'ഇളയ നില', 'ഊരൈ തെരിഞ്ഞിക്കിട്ടേൻ', 'പൂവേ പൂചൂട വാ', 'മൗനരാഗം, 'കണ്ണും കണ്ണും കൊള്ളയടിത്താൽ' തുടങ്ങിയ തലക്കെട്ടുകളും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. എന്‍റെ അനുവാദമില്ലാതെ അവർ അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അവരോട് ചോദിക്കുന്നത് മര്യാദയല്ല. പക്ഷേ എന്നോട് ഒരു വാക്ക് ചോദിച്ചതിന് ശേഷം അത് ചെയ്യുന്നത് അവരുടെ സംസ്കാരമല്ലേ? അദ്ദേഹം കൂട്ടിച്ചേർത്തു.

തലക്കെട്ടുകളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന വൈരമുത്തുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. തമിഴ് പദങ്ങളാണ് വരികളിൽ ഉള്ളതെന്നും, തമിഴ് ചലച്ചിത്ര നിർമാതാക്കൾ അവ ചലച്ചിത്ര ശീർഷകങ്ങളായി ഉപയോഗിക്കാൻ അനുവാദം ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ലെന്നും പലരും ചൂണ്ടിക്കാട്ടി.

മുതല്‍ മരിയാതൈ, റോജ, കറുത്തമ്മ, സംഗമം കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലെ ഗാനരചനക്ക് ദേശീയപുരസ്‌ക്കാരങ്ങളും വൈരമുത്തു കരസ്ഥമാക്കിയിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ 2003ല്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കിയും 2014ല്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരവും നല്‍കിയും ആദരിച്ചു. ലഭിച്ചിട്ടുണ്ട്. കള്ളിക്കാട്ടു ഇതിഹാസം എന്ന നോവലിന് 2003ല്‍ സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്‌.  

Tags:    
News Summary - Lyricist Vairamuthu calls out Tamil filmmakers for using his verses as film titles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.