കുറു കുറെ ബ്രോസ്; റാവുള പണിയ ഭാഷയില്‍ ഒരു തീപ്പൊരിപ്പാട്ട്

യനാട്ടിലെ റാവുള/പണിയ ഭാഷയില്‍ ഒരുങ്ങിയ മ്യൂസിക് വിഡിയോ 'കുറു കുറെ ബ്രോസ്' സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. കരി വാരിതേച്ച് തൂവല്‍ കിരീടവും വെച്ച് സിനിമയിലും വിഡിയോകളിലും ആദിവാസി കലാരൂപങ്ങളെ വൈകൃതമാക്കുന്നതിനെ പൊളിച്ച് കൂട്ടുകയാണ് കുറു കുറെ ബ്രോസ്.

വയനാട്ടിലെ ആദിവാസികളെ പരമ്പരാഗതമായി ചിത്രീകരിച്ചു വരുന്ന രീതിക്ക് ഒരു തിരുത്താണ് വിഡിയോയിലൂടെ അണിയറക്കാർ നൽകുന്നത്. വയനാട്ടിലെ തന്നെ പണിയ വിഭാഗത്തില്‍പെട്ട പത്തോളം പേരാണ് പാട്ടുകളിൽ നൃത്തച്ചുവടുവെക്കുന്നത്.

രൂപേഷ് കുമാര്‍ ആണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തത്. റാവുള ഗോത്ര വിഭാഗത്തില്‍പെട്ട സുകുമാരന്‍ ചലിഗദ്ധയാണ് പാട്ടുകള്‍ രചിച്ചിരിക്കുന്നത്. പണിയ വിഭാഗത്തില്‍പെട്ട വിനു കിടച്ചുള ആണ് സംഗീതം. ഗൂസ്ബെറി ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ്, ഒന്നിപ്പ് ഓൺലൈന്‍ മാസിക എന്നിവര്‍ ചേർന്നാണ് നിര്‍മാണം.

ഇത് ഒരു ആഘോഷത്തിന്‍റെ വിഡിയോ ആണെന്ന് സംവിധായകൻ പറയുന്നു. കൂരുമ്പാല കോട്ടയില്‍ ഉല്‍സവത്തിന് പോകാന്‍ ഒരു സമൂഹം തയ്യാറെടുക്കുന്നതിലെ ആഘോഷവും ആഹ്ലാദവും പ്രണയുമൊക്കെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വയനാട്ടിലെ പ്രകൃതിഭംഗി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന വിഡിയോ യൂട്യൂബിൽ ഇതിനോടകം ആറായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

Full View


Tags:    
News Summary - kuru kure boys music album

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT