ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെടുന്ന പഞ്ചാബി സംഗീതകാരൻ തൽവിന്ദർ സിങ്ങാണ് ഇത് പറയുന്നത്. പഞ്ചാബിലെ സിഖ് പുണ്യ സ്ഥലങ്ങളിലൊന്നായ തരൻ തരാനിൽനിന്നുള്ള, സാൻ ഫ്രാൻസിസ്കോയിൽ ജീവിക്കുന്ന ഈ ഇരുപത്താറുകാരൻ മുഖമാകെ ചായംകൊണ്ട് മറച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഈഗോയെ മറികടക്കാനാ’ണ് താൻ ഇതു ചെയ്യുന്നതെന്ന് തൽവിന്ദർ പറയുന്നു. ഏഴുവർഷമായി സംഗീതരംഗത്തുള്ള ഇദ്ദേഹത്തിന്റെ ‘തു’ എന്ന ട്രാക്ക് ഹിറ്റ് ചാർട്ടുകളിൽ മുന്നിലാണ്. എന്തിനാണ് മുഖം മറക്കുന്നത് എന്ന ചോദ്യത്തിന്, ‘ഒളിച്ചിരിക്കുകയല്ല, കാഴ്ചപ്പാട് മാറ്റാൻ ശ്രമിക്കുകയാണ് ഞാൻ. കാണുന്നതിനെക്കാൾ മുന്നേ സംഗീതം അനുഭവഭേദ്യമാകണം. ഈ ചായം ഈഗോയേയും വ്യതിയാനങ്ങളെയും മറികടക്കും’ -തൽവിന്ദർ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.