അവഗണന സഹിക്കാനാവുന്നില്ല; മലയാളത്തിൽ ഇനി പാടില്ലെന്ന്​ വിജയ്​ യേശുദാസ്​

മലയാള സിനിമയിൽ ഇനി പാടില്ലെന്ന്​ പ്രശസ്​ത പിന്നണി ഗായകൻ വിജയ്​ യേശുദാസ്​. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വിജയ്​ യേശുദാസ്​ നടത്തിയത്​​​.

മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. മടുത്തിട്ടാണ്​ മലയാളത്തിൽ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്​തമാക്കി. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യയിലെ മികച്ച ഗായകരിലൊരാളാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസി​െൻറ മകന്‍ കൂടിയായ വിജയ് യേശുദാസ്. എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയ വിജയ് യേശുദാസ് മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്.

ഒരു ചിരി കണ്ടാല്‍, എന്തു പറഞ്ഞാലും തുടങ്ങിയ പാട്ടുകളിലൂടെ വിജയ് ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് വിജയ് യേശുദാസി​െൻറ കാലമായിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് വിജയ് പാടി. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരി​െൻറ പുരസ്കാരം മൂന്നു തവണ വിജയ് നേടിയിട്ടുണ്ട്. വിജയ് 2018ല്‍ പാടിയ ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്.

Tags:    
News Summary - i will not sing in malayalam cinema says vijay yesudas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT