തിരുവനന്തപുരം: റോക്കിന്റെയും പോപ്പിന്റെയും ഫ്യൂഷന്റെയും അലയൊലികള്‍ കോവളത്തെ ത്രസിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിദേശത്തെയും ഇന്ത്യയിലെയും കിടയറ്റ ബാന്‍ഡുകളുടെയും കലാകാന്മാരുടെയും പ്രകടനത്തിനായി കേരള ആർട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ ഇന്റര്‍നാഷനല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ വേദി ഒരുങ്ങിക്കഴിഞ്ഞു. ബുധനാഴ്ച ആരംഭിക്കുന്ന കേരളത്തിന്റെ ആദ്യ ഇൻഡിപ്പെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലില്‍ അഞ്ച് ദിനങ്ങളിലായി 21 ബാന്‍ഡുകള്‍ വേദിയിലെത്തും.
ബുധനാഴ്ച ഊരാളിയുടെ റെഗ്ഗീ സംഗീതത്തോടെയാണ് വേദി ഉണരുക. ഇറ്റാലിയന്‍ ബാന്‍ഡായ റോക് ഫ്ലവേഴ്സിന്റെ ഹിപ്ഹോപ്, പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ഗായകന് ആന്‍സ്ലോമിന്റെ റെഗ്ഗീ എന്നിവയും ബുധനാഴ്ചയുണ്ടാകും.
വ്യാഴാഴ്ച രാത്രി ഒമ്പതിന് അവസാനത്തെ പ്രകടനമായി യു.എസ്.എയില്‍നിന്നുള്ള ഹാര്‍ഡ് റോക് സിംഗര്‍ സാമി ഷോഫിയുടെ ക്ലാസിക്, ഹാർഡ് റോക്കുകളുടെ അലകൾ ഉയരും. മലയാളിയായ ചന്ദന രാജേഷിന്റെ പോപ്പ് സംഗീതപ്രകടനം, താമരശ്ശേരി ചുരം ബാന്‍ഡിന്റെ മള്‍ട്ടി ഷോണര്‍ സംഗീതം, ജോബ് കുര്യന്റെ ഫോക് സംഗീതം എന്നിവയും ഉണ്ടായിരിക്കും.
യു.കെയില്‍നിന്നുള്ള പോപ്പ് ബാന്‍ഡ് റെയ്ന്‍, മലേഷ്യയില്‍നിന്നുള്ള റോക് ഗായിക ലിയ മീറ്റ എന്നിവരും ഇന്‍ഡീ ഫോക് മ്യൂസിക്കുമായി ഇന്ത്യന്‍ ബാന്‍ഡ് വെന്‍ ചായ് മെറ്റ് ടോസ്റ്റും പാട്ടുമഴ പെയ്യിക്കും. മലേഷ്യന്‍ ബാന്‍ഡായ രുദ്രയുടെ വേദിക് മെറ്റലും ഹരീഷ് ശിവരാമകൃഷ്ണന്റെ അഗം ബാന്‍ഡിന്റെ കര്‍ണാടിക് റോക് പ്രകടനവും അരങ്ങിലെത്തും. അവസാനദിനമായ ഞായറാഴ്ച ദേവന് ഏകാംബരത്തോടൊപ്പം സ്ക്രീന്‍ 6 ബാന്‍ഡ് ബ്ലൂസ് സംതം ഒരുക്കും.
സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് ബാന്‍ഡിന്റെ ഇന്ത്യന്‍ ഫോക് പ്രകടനവും തുടര്‍ന്ന് ഇന്ത്യന്‍ ബാന്‍ഡായ ലേസി ജെയുടെ ക്ലാസിക് റോക് സംഗീതവും അവതരിപ്പിക്കും. യു.കെയില്‍നിന്നുള്ള പ്രശസ്ത ഗായകന് വില്‍ ജോണ്‍സിന്റെ ബ്ലൂസ് സംഗീതം വേദിയെ ത്രസിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.