കൊച്ചി: മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികളും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സംഗീതവുമായി 'ദേര ഡയറീസ്' വരുന്നു. കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്ത ആദ്യഗാനം 'മിന്നണിഞ്ഞ രാവേ എന്നുമിന്നി താഴെ കണ്ണെറിഞ്ഞു വീഴാതെ, ഈ വെള്ളിവെയിലാലെ ഉള്ളു നിറഞ്ഞോട്ടെ മുല്ല മലര്‍ വീടാകെ' ഇതിനകം ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ജോപോളിെൻറ വരികള്‍ക്ക് സിബു സുകുമാരന്‍ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദും ആവണി മല്‍ഹറുമാണ്. സ്മാര്‍ട്ട് 4 മ്യൂസിക് കമ്പനി യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ ഗാനം ആസിഫ് അലി, അനൂപ് മേനോന്‍, നമിത പ്രമോദ്, മിഥുന്‍ രമേഷ്, മെറീന മൈക്കിള്‍, ലിയോണ ലിഷോയ്, അര്‍ഫാസ് ഇഖ്ബാല്‍, മെൻറലിസ്റ്റ് ആദി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
നവാഗതനായ മുഷ്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദേര ഡയറീസ്' പൂര്‍ണമായും ദുബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എം.ജെ.എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്‌സിനുവേണ്ടി മധു കരുവത്തും സംഘവും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം ദീന്‍ ഖമര്‍ ആണ്. അബു വളയംകുളം, ഷാലു റഹീം, അര്‍ഫാസ് ഇഖ്ബാല്‍, നവീന്‍ ഇല്ലത്ത്, ബെന്‍ സെബാസ്റ്റ്യന്‍, ബിന്ദു സഞ്ജീവ് തുടങ്ങിയവരോടൊപ്പം യു.എ.ഇ യിലെ ഏതാനും കലാകാരന്മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, എഡിറ്റിങ്-നവീന്‍ പി. വിജയന്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.