"ലോകമേ" ഏറ്റെടുത്ത്​ പ്രേക്ഷകർ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടു മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ "ലോകമേ" മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിൽ റിലീസ് ചെയ്തു. ഈ ഗാനത്തിലൂടെ മലയാളത്തിനു വാഗ്ദാനമായി ഏകലവ്യൻ എന്ന പുതിയ ഒരു റാപ്പർ കൂടി. സമകാലിക വിഷയങ്ങളിൽ ഇടപെടാനും പ്രതികരിക്കാനും അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കമർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്. വൈറൽ ആയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ.

മംത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഗാനത്തിന്റെ വരികൾക്ക് പുറമെ ദൃശ്യഭംഗിയും അഭിനന്ദനമർഹിക്കുന്നു. ചടുലമായ എഡിറ്റിംഗും മികച്ച നൃത്തസംവിധാനവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു. എല്ലാ സാങ്കേതിക മേഖലകളിലും കാണുന്ന പൂർണതയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ. മ്യൂസിക് മാസ്റ്ററിങ് ഇജാസ് അഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. പി ആർ ഓ "ലോകമേ" ഏറ്റെടുത്തു പ്രേക്ഷകർ.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടു മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ "ലോകമേ" മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ് ബുക്ക്‌ പേജിൽ റിലീസ് ചെയ്തു. ഈ ഗാനത്തിലൂടെ മലയാളത്തിനു വാഗ്ദാനമായി ഏകലവ്യൻ എന്ന പുതിയ ഒരു റാപ്പർ കൂടി. സമകാലിക വിഷയങ്ങളിൽ ഇടപെടാനും പ്രതികരിക്കാനും അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കമർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്. വൈറൽ ആയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ. മംത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഗാനത്തിന്റെ വരികൾക്ക് പുറമെ ദൃശ്യഭംഗിയും അഭിനന്ദനമർഹിക്കുന്നു. ചടുലമായ എഡിറ്റിംഗും മികച്ച നൃത്തസംവിധാനവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു. എല്ലാ സാങ്കേതിക മേഖലകളിലും കാണുന്ന പൂർണതയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ. മ്യൂസിക് മാസ്റ്ററിങ് ഇജാസ് അഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. പി ആർ ഒ: ആതിര ദിൽജിത്ത്, ദിൽജിത്ത്‌ കെ എൻ.


Full View
Tags:    
News Summary - Ekalavyan's Lokame Music single

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT