'ഭൂമി ഞാൻ വാഴുന്നിടം, അനുദിനം നരകമായ്​ മാറുന്നിടം'; മൂർച്ചയുള്ള വാക്കുകളുമായി വേടൻ വീണ്ടും

'വോയിസ്​ ഒാഫ്​ വോയിസ്​ലെസ്'​ എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടൻ എന്ന ഹിരൺദാസ്​ മുരളിയുടെ പുതിയ റാപ്പ്​ സോങ്​ പുറത്തിറങ്ങി. 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പേരിലുള്ള റാപ്പ്​ യൂട്യൂബിലാണ്​ റിലീസ്​ ചെയ്​തത്​. വോയിസ്​ ഒാഫ്​ വോയിസ്​ലെസ്സിലൂടെ അടിച്ചമർത്തലിൽ ശബ്​ദം നഷ്​ടമാർവർക്ക്​ പറയാനുള്ളതെല്ലാം പറഞ്ഞപ്പോൾ പുതിയ റാപ്പിൽ രക്​തം ചിതറിയ പുതിയ ലോകത്തി​െൻറ നീറുന്ന കഥകളാണ്​ വേടൻ പറയുന്നത്​.

അഭയാർഥി ജീവിതത്തി​െൻറ വേദന ലോകത്തിന് മുന്നിൽ കാട്ടികൊടുത്ത ഐലൻ കുർദിയുടെ മരണവും ചൈനയിലെ ഉയി​ഗൂർ വംശഹത്യയും മ്യാൻമറിലെ റോഹിങ്ക്യൻ കുരുതിയും, തമിഴ് പുലികളുടെയും ഫലസ്തീൻ ജനതയുടെയും പോരാട്ടവും, അമേരിക്കൻ-ലാറ്റിൻ-ആഫ്രിക്കൻ നാടുകളിലെ സ്വാതന്ത്ര്യ പോരാട്ടവും വേട​െൻറ ശക്​തമായ വരികളിൽ കടന്നുവരുന്നുണ്ട്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT