'ബർമുഡ'യിൽ ബുഡാപെസ്റ്റ് കലാകാരന്മാർക്കൊപ്പം മോഹൻലാൽ VIDEO

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത് ഷെയിൻ നിഗം നായകനാവുന്ന ചിത്രം 'ബർമുഡ'യിലെ സർപ്രൈസ് വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്ന മോഹൻലാൽ തന്‍റെ വേറിട്ട ആലാപനശൈലിയും മറ്റ് വിവരങ്ങളും പറയുന്നതാണ് വീഡിയോ. ഗായിക കെ.എസ് ചിത്രയാണ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ഇത് പുറത്തിറക്കിയത്. ഗാനത്തിന്‍റെ ഓർക്കസ്‌ട്രേഷൻ നിർവ്വഹിക്കുന്നത് ബുഡാപെസ്റ്റിലെ നാൽപതോളം കലാകാരന്മാർ ചേർന്നാണ്.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് രമേശ്‌ നാരായണനാണ് അതിമനോഹരമായാ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Full View

24 ഫ്രെയിംസിന്‍റെ ബാനറിൽ സൂരജ്. സി.കെ, ബിജു സി.ജെ, ബാദുഷ. എൻ.എം എന്നിവരുടെ നിർമ്മാണത്തിൽ കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ടി.കെ രാജീവ്‌ കുമാർ സംവിധാനം ചെയ്യുന്ന‌ ഈ ചിത്രത്തിൽ, ഷെയ്നിനെ കൂടാതെ വിനയ് ഫോർട്ട്‌, ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. 'കാണാതായതിന്‍റെ ദുരൂഹത' എന്ന ടാട് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ കാശ്മീർ സ്വദേശി ശെയ്‌ലീ കൃഷ്ണയാണ് നായിക. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

അഴകപ്പനാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് ആൻഡ് മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകർ.

Tags:    
News Summary - Bermuda Movie song by mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT