ബേബി ഷാർക്ക്​... ഡു... ഡു... ഡു... കുട്ടിപ്പാട്ടിന്​ പു​തിയൊരു റെക്കോർഡ്​

സോൾ: ബേബി ഷാർക്ക്​... ഡു... ഡു... ഡു... ഒന്നുകിൽ കുട്ടികൾ മൂളിനടക്കും. അല്ലെങ്കിൽ മുതിർന്നവരുടെ കുട്ടിവിഡിയോകളിൽ ഈണമായെത്തും. ബേബി ഷാർക്ക്​ എന്ന ഹിറ്റ്​ കുട്ടിഗാനത്തിനെ തേടി പുതിയൊരു റെക്കോർഡ്​ കൂടി എത്തിയിരിക്കുകയാണ്​.

കുട്ടിക​െളയും മുതിർന്നവരെയും ആവേശത്തിലാഴ്​​ത്തിയ ഈ പാട്ട്​ യുട്യൂബിൽ ഏറ്റവും കൂടുതൽ പേർ കണ്ട വിഡിയോ എന്ന റെക്കോർഡാണ്​ സ്വന്തമാക്കിയത്​. 700 കോടിയിലധികം കാഴ്​ചക്കാരാണ്​ ഈ വിഡിയോക്കുള്ളത്​.

ഡെസ്​പാസിറ്റോ എന്ന പാട്ടി​െൻറ ​െറക്കോർഡാണ്​ ബേബി ഷാർക്ക്​ തകർത്തത്​. ഡെസ്​പാസിറ്റോ 7.038 ​ബില്ല്യൻ പേരാണ്​ ഇതുവരെ കണ്ടത്​. ബേബി ഷാർക്ക്​ 7.042 ബില്ല്യൺ ​േപരും.

2016 ജൂൺ 17നാണ്​ ആദ്യമായി ബേബി ഷാർക്ക്​ വിഡിയോ യുട്യൂബിൽ അപ്​ലോഡ്​ ചെയ്​തത്​. അമേരിക്കൻ കാംപ്​ഫയർ സോങ്ങി​െൻറ റീമിക്​സ്​ ആയ ​േബബി ഷാർക്ക്​ പിങ്ക്​ഫോംഗ്​ പ്രൊഡക്ഷൻ കമ്പനിയാണ്​ തയാറാക്കിയത്​. 2019 ജനുവരിയിൽ ബിൽബോർഡ്​ ഹോട്ട്​ 100ൽ 32ാം സ്​ഥാനത്തെത്തിയ​േതാടെ ബേബി ഷാർക്ക്​ യുട്യൂബി​െൻറ ഹിറ്റ്​ പട്ടികയിൽ ഇടംപിടിച്ചു.

രണ്ടു കുട്ടികൾ കുട്ടി നൃത്തവുമായി എത്തുന്ന ബേബി ഷാർക്കി​െൻറ ഈണമാണ്​ ആരെയും ആകർഷിക്കുന്നത്​. ഭൂരിഭാഗം കുട്ടികളും ബേബി ഷാർക്കി​െൻറ ആരാധകരാണ്​. ടിക്​ടോക്കിലും ഇൻസ്​റ്റഗ്രാമിലും ബേബി ഷാർക്ക്​ ഗാനത്തിനൊപ്പം നിരവധി പേർ വിഡിയോയുമായി എത്തിയിരുന്നു. 

Full View


Tags:    
News Summary - Baby Shark most-watched YouTube video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT