'അരുതരുത്​'; ഭൂമിക്ക്​ വേണ്ടി സിത്താരയുടെ പ്രൊജക്​ട്​ മലബാറിക്കസ്​

പുതിയ സംഗീത വിഡിയോയുമായി പ്രശസ്​ത പിന്നണി ഗായിക സിത്താര കൃഷ്​ണകുമാർ. 'അരുതരുത്​ - സിത്താരാസ്​ പ്രൊജക്​ട്​ മലബാറിക്കസ്​' എന്ന്​ പേരിട്ടിരിക്കുന്ന ആൽബം മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെയുള്ളതാണ്​. മനുഷ്യൻ പ്രകൃതിയോട്​ ചെയ്യുന്ന ക്രൂരതകൾ പറയുന്ന ആൽബം ആസ്വാദകർ നെഞ്ചോട്​ ചേർക്കുകയാണ്​.

ബി.​കെ ഹരിനാരായണന്‍റെ മനോഹരവും കണ്ണുതുറപ്പിക്കുന്നതുമായി വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്​ പ്രൊജക്​ട്​ മലബാറിക്കസാണ്​. ​പാട്ടിനും വരികൾക്കുമൊപ്പം 4കെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച 'അരുതരുതി'ലെ രംഗങ്ങളും ആൽബത്തിന്‍റെ മാറ്റ്​ കൂട്ടുന്നു. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുമേഷ് ലാലാണ്​.

Full View

Tags:    
News Summary - Arutharuthu Sitharas Project Malabaricus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT