ബംഗളൂരു: ഫേസ്ബുക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സോണിന്‍റെ വിഷു-ഈസ്റ്റർ-ഈദ് ആഘോഷ പരിപാടി മെയ് എട്ടിന് നടക്കും. ബാംഗ്ലൂർ മലയാളീസ് സോണിന്‍റെ വേദിയിലൂടെ ഉദ്യാന നഗരിയിൽ ആദ്യമായി ആൽമരം മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും.
ലോക്ക് ഡൗൺ കാലത്ത് ഒരു പറ്റം സുഹൃത്തുക്കൾ മലയാളികൾ ഹൃദയത്തിലേറ്റിയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ ഒരു മ്യൂസിക് ബാൻഡ് ആണ് ആൽമരം. അവിടെ നിന്നുള്ള ഈ കലാകാരന്മാരുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള ആൽമരം മ്യൂസിക് ബാൻഡിന്‍റെ ബംഗളൂരുവിലെ ആദ്യത്തെ ഷോ പരിപാടിയാണ് ബംഗളൂരു എസ്.ജി പാളയ ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള ജീവൻ ജ്യോതി ഹാളിൽ നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴുവരെയായി നടക്കുന്ന പരിപാടിയിൽ ആൽമരം മ്യൂസിക് ബാൻഡിന് പുറമെ ശിങ്കാരിമേളം, ഡിജെ തുടങ്ങി നിരവധി പരിപാടികളും ഉണ്ടാകും. അഞ്ചു വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽ 40000ത്തിന് മുകളിൽ അംഗങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9995322246,7907619088,9961350352.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.