ചലച്ചിത്രഗാന രചിയിതാവ്​ അഭിലാഷ്​ അന്തരിച്ചു

മുംബൈ: പ്രശസ്​ത ഗാനരചിയിതാവും തിരക്കഥാകൃത്തുമായ അഭിലാഷ്​ (74) അന്തരിച്ചു. ഗുരുഗാവിലെ വസതിയിൽ വെച്ച്​ തിങ്കളാഴ്​ച രാവിലെയായിരുന്നു മരണം. അർബുദ ബാധയെ തുടർന്ന്​ ചികിത്സയിലായിരുന്നു. മാർച്ചിൽ ഉദര ശസ്​ത്രക്രിയക്ക്​ വിധേയനായിരുന്നുവെങ്കിലും പിന്നീട്​ ആരോഗ്യസ്ഥിതി മോശമായിരുന്നു.

1986ൽ പുറത്തിറങ്ങിയ അങ്കുഷ്​ എന്ന ചിത്രത്തിലെ ''ഇത്നി ശക്തി ഹമേ ദേന ധാതാ മൻ കാ വിശ്വാസ് കംസോർ ഹോ നാ" എന്ന ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക്​ അഭിലാഷ്​ തൂലിക ചലിപ്പിച്ചു. ഈ ഗാനം എട്ട്​ ഭാഷകളിലേക്ക്​ ​മൊഴി മാറ്റിയിരുന്നു. ലാൽ ചൂഡ (1984), ഹൽ‌ചുൽ (1995), ജീത് ഹേ ഷാൻ സേ (1988) തുടങ്ങിയ ചിത്രങ്ങൾക്കും ഗാനങ്ങൾ രചിച്ചു.

Full View

ഗാനങ്ങൾക്ക്​ പുറമെ അഭിലാഷ്​ നിരവധി സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ എഴുതിയിരുന്നു. മുൻ രാഷ്​ട്രപതി ഗ്യാനി സെയിൽ സിങ്ങിൽ നിന്നും കല​ശ്രീ അവാർഡ്​ നേടിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT