തന്റെ അഭാവത്തിൽ ബയോപിക് ഒരുക്കുന്നത് വിഡ്ഢിത്തമാണെന്ന് നടി സീനത്ത് അമൻ. ഇൻസ്റ്റഗ്രാമിൽ ആദ്യകാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ ബിയോപിക്കിനെക്കുറിച്ചുള്ള നിലപാട് പങ്കുവെച്ചത്. തന്റെ അഭാവത്തിൽ സ്വന്തം ബയേപിക് എടുക്കുന്നത് എങ്ങനെയാണെന്നും അത് അപൂർണ്ണമായിരിക്കുമെന്നും സീനത്ത് അമൻ കൂട്ടിച്ചേർത്തു.
'ഒരു വൃദ്ധയുടെ വാക്കുകളായി നിങ്ങൾക്ക് ഇത് തള്ളിക്കളയാം. പക്ഷേ എന്റെ അഭിപ്രായത്തിൽ, എന്നെ ഉൾപ്പെടുത്താതെ എന്റെ ഒരു ബയോപിക് ഒരുക്കുക എന്നത് വിഡ്ഢിത്തമാണ്. ഞാനില്ല എന്റെ ബയോപിക് എടുക്കാൻ സാധിക്കില്ല. കാരണം ഈ ലോകത്ത് എന്റെ ജീവിതം പൂർണ്ണമായി അറിയാവുന്നത് എനിക്ക് മാത്രമാണ്. എന്റെ അഭാവത്തിൽ ബയോപിക് പൂർണ്ണമാകില്ല. കൂടാതെ പിഴവും സംഭവിക്കാം. എന്റെ ജീവിത യാത്രയിൽ ഒരുപാട് മനോഹരമായ നിമിഷങ്ങളും നിരവധി ഉപകഥകളും വ്യക്തിപരമായ വെളിപ്പെടുത്തലുകളുമുണ്ട്. വളരെ രസകരമായ ജീവിതമായിരുന്നു.
കൂടാതെ അപരിചിതർ എന്റെ കഥ പറയുന്നതിൽ ഞാൻ ജാഗ്രത പുലർത്തുന്നുണ്ട്. പ്രത്യേകിച്ച് പുരുഷന്മാർ, കാരണം "ലൈംഗിക ചിഹ്നം" എന്ന ടാഗ് ഭേദിക്കുക എന്നത് അസാധ്യമാണ്. (എന്നെ വിശ്വസിക്കൂ, ഇത് 50 വർഷമായി) കൂടാതെ ബോൾഡ് സ്‌ത്രീകൾ എന്നതിന്റെ സ്റ്റീരിയോടൈപ്പിംഗിനെക്കുറിച്ച് എനിക്കറിയാം- സീനത്ത് തുടർന്നു.
ഞാൻ ദുരിതത്തിലായ ഒരു പെൺകുട്ടിയോ ഒരു ഇരയോ അല്ല. ഒരു സാധ്യതയുള്ള സീരീസിനെക്കുറിച്ചോ സിനിമകളെക്കുറിച്ചോ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. പതുക്കെ ഞാനും ഇതിലേക്ക് എത്തുകയാണ്. നടക്കുമോ? ആർക്കറിയാം'- സീനത്ത് അമൻ കൂട്ടിച്ചേർത്തു.
അതെസമയം, സീനത്ത് അമൻ അവസാനമായി അഭിനയിച്ചത് അശുതോഷ് ഗോവാരിക്കറിൻ്റെ 'പാനിപത്' എന്ന ചിത്രത്തിലാണ്. ഇപ്പോൾ, മനീഷ് മൽഹോത്രയുടെ പ്രൊഡക്ഷൻ സംരംഭത്തിലൂടെ 'ബൺ ടിക്കി' എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.