യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; വിയോഗം ആദ്യ ചിത്രം റിലീസാവാനിരിക്കെ

കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.  ആദ്യ ചിത്രമായ ‘നാൻസി റാണി’  റിലീസാവാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ, ലെന, ലാൽ തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു, മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു.

 കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ: മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സംസ്കാരം ഞായറാഴ്ച കുറവിലങ്ങാട് വച്ച് നടക്കും.

Tags:    
News Summary - Young director Manu James passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.