അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി ആദ്യ ഷോ എപ്പോൾ? എന്ന ചോദ്യത്തിന് ഉത്തരവുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ രാവിലെ ഒമ്പത് മണിക്ക് ശേഷം മാത്രമാണ് സിനിമകളുടെ ഷോകൾ ആരംഭിക്കാനുള്ള അനുമതി. സാധാരണഗതിയിൽ തമിഴിലെ വമ്പൻ ചിത്രങ്ങൾ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുലർച്ചെ നാല് മണി മുതൽ ആരംഭിക്കുകയുമാണ് പതിവ്. എന്നാൽ അജിത് ചിത്രം രാജ്യത്തിലുടനീളം രാവിലെ ഒമ്പത് മണിക്കാകും ആരംഭിക്കുക എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഗുഡ് ബാഡ് ആഗ്ലിയുടെ ഒ.ടി.ടി സ്ട്രീമിങ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. തമിഴിന് പുറമെ ചിത്രം ഹിന്ദി, കന്നഡ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.