വാർ 2 ഒ.ടി.ടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഹൃത്വിക് റോഷനും ജൂനിയർ എൻ‌.ടി‌.ആറും പ്രധാന വേഷങ്ങളിൽ എത്തിയ ആക്ഷൻ പാക്ക്ഡ് സ്പൈ ത്രില്ലർ ചിത്രമാണ് വാർ 2. കിയാര അദ്വാനിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അയൻ മുഖർജിയാണ് ചിത്രത്തിന്‍റെ സംവിധാനം. 2025 ആഗസ്റ്റ് 14ന് തിയറ്ററിൽ എത്തിയ ചിത്രം ഒക്ടോബർ ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിവസം തന്നെ 29 കോടി രൂപ നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് ചിത്രം 230 കോടിയിലധികം നേടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിമർശനാത്മക അവലോകനങ്ങൾ ഉണ്ടായിരുന്നിട്ടും ചിത്രം മികച്ച കലക്ഷൻ നേടിയെന്നതാണ് ശ്രദ്ധേയം.

യാഷ് രാജ് ഫിലിംസിന്‍റെ ബാനറിലാണ് വാർ 2 പുറത്തിറങ്ങിയത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂനിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂനിവേഴ്‌സിലെ പുതിയ ചിത്രമാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് വാർ 2 നിർമിച്ചത്.

അതേസമയം, സിനിമയിലെ ഹൃത്വികിന്റെയും ജൂനിയർ എൻ.ടി.ആറിന്‍റെയും പ്രതിഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നിരുന്നു. ജൂനിയർ എൻ‌.ടി.ആറിന് 60 കോടിയാണ് സിനിമക്ക് ലഭിച്ചത്. ഇത് അദ്ദേഹത്തിന് ആർ.ആർ.ആറിന് ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതലാണ്. 45 കോടിയാണ് ജൂനിയർ എൻ.ടി.ആറിന് ആർ.ആർ.ആറിൽ ലഭിച്ചത്. അതേസമയം, ഹൃത്വിക് റോഷന് 48 കോടിയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.  കിയാര അദ്വാനിക്ക് 15 കോടിയാണ് പ്രതിഫലം.  

Tags:    
News Summary - War 2 OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.