വിഷ്ണു ഉണ്ണികൃഷ്മൻ പങ്കുവച്ച ചിത്രങ്ങൾ

മാധവിന്‍റെ അനിയന്മാർക്ക് പേരിട്ടു; ഇരട്ടകുട്ടികളുടെ പേരു പങ്കുവെച്ച് വിഷ്ണു ഉണ്ണി കൃഷ്ണൻ

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ ഇരട്ടകുട്ടികളുടെ അച്ഛനായെന്ന സന്തോഷവാർത്ത കഴിഞ്ഞ മാസമാണ് താരം പങ്കുവെച്ചത്. ഇപ്പോഴിതാ കുട്ടികളുടെ പേരിടൽ ചടങ്ങ് കഴിഞ്ഞിരിക്കുകയാണ്. ഇരട്ടകുട്ടികൾക്ക് വിനായക, കാർത്തികേയ എന്നാണ് പേരുകൾ നൽകിയിരിക്കുന്നത്.

ചടങ്ങിൽ ഭാര്യ ഐശ്വര്യക്കും മൂത്ത മകൻ മാധവിനും ബന്ധുക്കൾക്കുമൊപ്പം കുഞ്ഞുങ്ങളുമായിരിക്കുന്ന ചിത്രം വിഷ്ണു തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ‘'മാധവന്റെ അനിയന്മാർക്ക് പേരിട്ടു. കുഞ്ഞാവകൾ ഇനി മുതൽ, വിനായക് ആൻഡ് കാർത്തികേയ', എന്നായിരുന്നു ചിത്രങ്ങളോടൊപ്പം വിഷ്ണു പങ്കുവെച്ച കുറിപ്പ്. വിനയ് ഫോർട്ട്, ശിവദ, സുധി കോപ്പ, മണികണ്ഠൻ തുടങ്ങി സിനിമ മേഖലയിലെ നിരവധിപേർ താരത്തിന് ആശംസകളുമായി എത്തി.

നടനായും സ്ക്രീൻ റൈറ്ററായും മലയാളസിനിമയിൽ തന്‍റേതായ ഇടം നേടാൻ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. ഇടിയൻ ചന്തു, താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. കട്ടപ്പനയിലെ ഹൃതിക് റോഷനുശേഷം നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തിയിട്ടുണ്ട്. ആദ്യമായി നായകനായെത്തിയ സിനിമയിൽതന്നെ നിരവധി അവാർഡുകൾ വിഷ്ണു കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    
News Summary - Vishnu Unni Krishnan shares the names of his twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.