'വർഷങ്ങൾക്കു ശേഷ'വുമായി വിനീത് ശ്രീനിവാസൻ! ഒപ്പം പ്രണവും നിവിൻ പോളിയും കല്യാണിയും

 ഗായകൻ, നടൻ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ  മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്താൻ വിനീത് ശ്രീനിവാസനായിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് വിനീത് . ഇത്തവണ മൾട്ടിസ്റ്റാർ ചിത്രവുമായാണ് വരവ്.

'വർഷങ്ങൾക്കു ശേഷം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് വിനീത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ വിനീതും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഈ  ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.  

Tags:    
News Summary - Vineeth Sreenivasan New Movie with Pranav Mohanlal and Nivin Pauly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.