'നാട്ടുകാര് പലപേരും വിളിക്കും, ഡബിൾ മോഹനൻ, സാൻഡൽ മോഹനൻ, ചിന്ന വീരപ്പൻ'! 'വിലായത്ത് ബുദ്ധ' ട്രെയിലർ പുറത്ത്

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ'യുടെ ആകാംക്ഷ നിറക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ്‌ സേനൻ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാരാണ്.

ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ജി. ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയാണ് 'വിലായത്ത് ബുദ്ധ'. എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലർ ചിത്രമായെത്തുന്ന 'വിലായത്ത് ബുദ്ധ'യിൽ പൃഥ്വിയെയും ഷമ്മി തിലകനെയും കൂടാതെ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളുണ്ട്.

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വി.എഫ്.എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പ്രൊമോഷൻസ്: 10 ജി മീഡിയ, പിആർഒ: ആതിര ദിൽജിത്ത്.

Full View

Tags:    
News Summary - Vilayath Buddha trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.