വിജയ് ദേവരകൊണ്ടയും പുരി ജഗനാഥും വീണ്ടും ഒന്നിക്കുന്നു; ജെ.ജി.എം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന 'ജെജിഎം' എന്ന ചിത്രം, മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.

ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായിരിക്കും 'ജെജിഎം'. ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'ജെജിഎം'.2022 ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കും. അടുത്ത വർഷം ആഗസ്റ്റിലാവും ചിത്രം പുറത്തിറങ്ങുക.

Tags:    
News Summary - Vijay Devarakonda and Puri Jagannath reunite; Announced JJM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.