'മോഹൻലാലിന് ദിലീപിനെ പേടിയോ?, ആര് അഭിനയിച്ചാലും ആ സിനിമ കാണില്ല'; ദിലീപ് ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാലിന് വിമർശനം

നടി ആക്രമിക്കപെട്ട കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്‍റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച മോഹൻലാലിനെ വിമർശിച്ച് ആരാധകർ. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള വിയോജിപ്പ് മുമ്പ് തന്നെ പലരും പ്രകടിപ്പിച്ചതാണ്. ഇതിന് പിന്നാലെ മോഹൻലാൽ ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ചിരുന്നു. 'ടി.വിയിൽ വന്നാൽ പോലും കാണില്ല' എന്നായിരുന്നു അതിന് ആരാധകർ നൽകിയ കമന്‍റ്.

'ലാലേട്ടന്‍റെ സിനിമകളോട് വിരോധമില്ല, പക്ഷേ കഴിഞ്ഞ എട്ട് വർഷമായി ദിലീപ് അഭിനയിക്കുന്ന സിനിമകൾ ഒ.ടി.ടിയിൽ പോലും കണ്ടിട്ടില്ല അതിനാൽ ഇതും കാണാൻ ഉദ്ദേശിക്കുന്നില്ല' എന്നും 'മോഹൻലാലിന് ദിലീപിനെ പേടിയാണോ' എന്നും പലരും കമന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റർ പങ്കുവെച്ചപ്പോഴും ഇതേ വിമർശനം തുടരുകയാണ്. പലരും ചിത്രം ബോയ്ക്കോട്ട് ചെയ്യണമെന്ന് പറയുന്നുണ്ട്.

'മോഹൻലാൽ അഭിനയിച്ചാലും ദിലീപ് ഉള്ള സിനിമ കാണില്ല. അതിനൊരു മാറ്റവും ഇല്ല' എന്നും 'ഞാനൊരാൾ സിനിമ കണ്ടില്ലെന്ന് കരുതി ഈ സിനിമ വിജയിക്കാതിരിക്കില്ല എന്ന തിരിച്ചറിവ് വെച്ചുകൊണ്ടുതന്നെ പറയട്ടെ... ഈ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല' എന്നും 'നീതിബോധം എന്നുണ്ട്, ഇന്ത്യയിലെ ഒരു പരമോന്നത ബഹുമതി നേടിയ മലയാള കലാരംഗത്തെ രണ്ടാമത്തെയാൾ എന്ന നിലയിൽ സാമൂഹ്യ പ്രതിബദ്ധത എന്ന ചുരുങ്ങിയ തിരിച്ചറിവ് പ്രകടിപ്പിക്കണമായിരുന്നു' എന്നുമൊക്കെ കമന്‍റുകളുണ്ട്.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആക്രമിച്ച കേ​സി​ൽ നിന്ന് എ​ട്ടാം​ പ്ര​തിയായ ദി​ലീ​പ്​ എ​ന്ന പി. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ അ​ട​ക്കം നാ​ല് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടി​രുന്നു. വി​ചാ​ര​ണ നേ​രി​ട്ട ഏ​ഴ്, ഒ​മ്പ​ത്, 15 പ്ര​തി​ക​ളാ​യ ക​ണ്ണൂ​ർ ഇ​രി​ട്ടി കി​ളി​യ​ന്ത​റ പൂ​പ്പാ​ളി വീ​ട്ടി​ൽ ചാ​ർ​ളി തോ​മ​സ്​ (50), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി മി​ലി​പ്പാ​റ വെ​ട്ടി​പു​രം സ്​​നേ​ഹ ഭ​വ​ന​ത്തി​ൽ സ​നി​ൽ കു​മാ​ർ എ​ന്ന മേ​സ്​​തി​രി സ​ന​ൽ (48), ദി​ലീ​പി​​ന്‍റെ സു​ഹൃ​ത്താ​യ ആ​ലു​വ സ്വ​ദേ​ശി ശ​ര​ത്​ ജി. ​നാ​യ​ർ എ​ന്നി​വ​രെയാ​ണ്​ വെ​റു​തെ​വി​ട്ട​ത്.

പ​ള്‍സ​ര്‍ സു​നി എ​ന്ന സു​നി​ല്‍ എ​ന്‍.​എ​സ്. (37), മാ​ര്‍ട്ടി​ന്‍ ആ​ന്റ​ണി (33), ബി. ​മ​ണി​ക​ണ്ഠ​ന്‍ (36), വി.​പി. വി​ജീ​ഷ് (38), വ​ടി​വാ​ള്‍ സ​ലിം എ​ന്ന എ​ച്ച്. സ​ലിം (29), പ്ര​ദീ​പ് (31) എ​ന്നി​വ​രെ കേ​സി​ല്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. കൂ​ട്ട​ബ​ലാ​ത്സം​ഗം, ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ്രേ​ര​ണാ​ക്കു​റ്റം, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ ഗൂ​ഢാ​ലോ​ച​ന, ബ​ല​പ്ര​യോ​ഗ​ത്തി​​ലൂ​ടെ സ്​​ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ൽ, ന​ഗ്ന​യാ​കാ​ൻ നി​ർ​ബ​ന്ധി​ക്ക​ൽ, തൊ​ണ്ടി​മു​ത​ൽ ഒ​ളി​പ്പി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, സ്വ​കാ​ര്യ​ത ലം​ഘി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​മെ​ടു​ക്ക​ൽ, ലൈം​ഗി​ക​ചൂ​ഷ​ണ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ എന്നീ കു​റ്റ​ങ്ങ​ളാണ് പൾസർ സുനി അടക്കമുള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ ചുമത്തിയിട്ടുള്ളത്. 

Tags:    
News Summary - Mohanlal criticized for sharing poster of Dileep's film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.