ആലിയയും രൺവീറും മകൾ റാഹയോടൊപ്പം

'ഇപ്പോൾ റാഹക്ക് പാപ്പരാസികളുമായി ബന്ധമുണ്ട്, ഞാൻ എവിടെ പോകുന്നു, എപ്പോൾ വരും എന്ന് എന്നൊക്കെ ചോദിക്കാൻ അവൾ വളർന്നു' -ആലിയ ഭട്ട്

ആരാധകർക്ക് പ്രിയങ്കരിയാണ് രൺവീർ-ആലിയ ദമ്പതികളുടെ മകളായ റാഹ. പാപ്പരാസികളുടെ അപ്രതീക്ഷിത ഫ്ലാഷുകൾക്ക് വളരെ കൂളായാണ് കുഞ്ഞു റാഹ മറുപടി നൽകാറ്. എയർപോർട്ട് ലുക്കുകൾക്കും കുസൃതി നിറഞ്ഞ സംസാരത്തിനുമൊക്കെയായി ഏറെ ആരാധകരാണ് ഈ മൂന്നു വയസ്സുകാരിക്കുള്ളത്.

വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തിൽ മകൾ റാഹയോടൊപ്പം താര ദമ്പതികൾ വിദേശ യാത്രക്ക് പുറപ്പെട്ട വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീണ്ടും സ്റ്റൈലിഷ് ലുക്കിലെത്തിയ കുഞ്ഞുതാരം ആരാധകർക്ക് കൈ വീശി കാണിച്ചു. ആലിയയുടെ കൈ പിടിച്ച് നടന്നുപോയ റാഹ ഒരു കുഞ്ഞു ആലിയ ഭട്ട്തന്നെ ആണെന്നാണ് ആരാധകർ പറയുന്നത്.

അടുത്തിടെ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ തന്റെ മകൾ റാഹ കപൂറിന് മൂന്ന് വയസ്സ് തികഞ്ഞതിനെക്കുറിച്ച് ആലിയ ഭട്ട് സംസാരിച്ചിരുന്നു. ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പും ശേഷവുമുള്ള തന്റെ ജീവിതത്തെക്കുറിച്ചും കാര്യങ്ങൾ എങ്ങനെ മാറിയെന്നും നടി ഓർത്തെടുത്തു. 'ഇപ്പോൾ റാഹക്ക് പാപ്പരാസികളുമായി ബന്ധമുണ്ട്, ഞാൻ എവിടേക്ക് പോകുന്നു, എപ്പോൾ തിരിച്ചുവരും എന്ന് എന്നൊക്കെ ചോദിക്കാൻ അവൾ വളർന്നു' -ആലിയ പറഞ്ഞു.

റാഹ പാപ്പരാസികളോട് വളരെ കൂൾ ആയാണ് പെരുമാറാറെന്ന് ആലിയ പറഞ്ഞിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുന്നതും മീഡിയാസിനെ കാണുന്നതും മകൾക്കിപ്പോൾ സാധാരണ കാര്യമാണെന്നും ആലിയ പറഞ്ഞു. ദീപാവലിയോടനുബന്ധിച്ചാണ് രൺവീർ കപൂറും ആലിയ ഭട്ടും മകൾ റാഹയോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലേക്കുമാറിയതിന്‍റേയും മകളുടെ പിറന്നാളിന്‍റെയും ചില മനോഹര മുഹൂർത്തങ്ങൾ ആലിയ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Alia Bhatt about her daughter raha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.