നിരൂപകരുടെയും പ്രേക്ഷകരുടെയും ഹൃദയം കീഴടക്കി വിഘ്നേഷ് കാർത്തിക്കിന്‍റെ 'അടിയേ' സെപ്റ്റംബർ 29 ന് സോണിലിവിൽ പ്രീമിയർ ചെയ്യും. 7.6 IMDb റേറ്റിംഗ് നേടിയ ചിത്രത്തിൽ ജി.വി പ്രകാശ് കുമാർ, ഗൗരി കിഷൻ, വെങ്കട്ട് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വിഘ്നേഷ് കാർത്തിക് രചനയും സംവിധാനവും നിർവ്വഹിച്ച് പ്രഭ പ്രേംകുമാർ നിർമ്മിച്ച ചിത്രത്തിന്‍റ സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. തമിഴ് സയന്‍സ് ഫിക്ഷന്‍ റൊമാന്റിക് കോമഡി ജോണറിലുൾപ്പെടുന്നതാണ് ചിത്രം.
ജിവി പ്രകാശിന്റെയും ഗൗരി ജി കിഷന്റെയും 'അടിയേ' സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് ഉണ്ടാക്കിയത്. ആഗസ്റ്റ് 25നാണ് 'അടിയേ' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ടൈം ട്രാവൽ, ടൈം ലൂപ്പുകൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സിനിമകൾക്ക് കാഴ്ചക്കാർ ഏറെയാണ്. 'അടിയേ' ഒരു ടൈം ട്രാവൽ ചിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.