കത്രീന കൈഫും വിക്കി കൗശലും

'അച്ഛനായതിനുശേഷം ഞാൻ ഇതാദ്യമായാണ് മാറിനിൽക്കുന്നത്, അഭിനയിക്കുന്നതിനേക്കാൾ ഡയപ്പർ മാറ്റുന്നതിലാണ് എനിക്കിപ്പോൾ കൂടുതൽ ഇഷ്ടം' -മകനെകുറിച്ച് വിക്കി കൗശൽ

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും മാതാ പിതാക്കളായെന്ന വാർത്ത ഇരുവരും പങ്കുവെച്ചിരുന്നു. താനിപ്പോൾ ഒരച്ഛന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തെന്നും അതു രസകരമായാണ് നിർവഹിക്കുന്നതെന്നും വിക്കി പറഞ്ഞു. തന്റെ മകൻ ജനിച്ചശേഷം ആദ്യമായി മുംബൈയിൽ നിന്ന് പുറത്തുപോകുന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും അഭിനയിക്കുന്നതിനേക്കാൾ ഡയപ്പർ മാറ്റുന്നതിലാണ് തനിക്കിപ്പോൾ മികവെന്നും നടൻ പങ്കുവെച്ചു.

ഒരു വേദിയിൽ സംസാരിക്കുകയായിരുന്നു വിക്കി. 'അച്ഛനായതിനുശേഷം ഞാൻ ഇതാദ്യമായാണ് മാറിനിൽക്കുന്നത്. ഇത് വളരെ കഠിനമായിതോന്നുന്നു. പക്ഷേ അവൻ വലുതാകുമ്പോൾ ഇത് കാണുകയാണെങ്കിൽ തന്റെ അച്ഛനെക്കുറിച്ച് അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' വിക്കി കൗശൽ പറഞ്ഞു.

പിതാവെന്ന നിലയിൽ തന്‍റെ ജീവിതത്തിലെ ഈ പുതിയ ഘട്ടം വെല്ലുവിളി നിറഞ്ഞതാണോ എന്ന ചോദ്യത്തിന്, 'ഈ വെല്ലുവിളികൾ അനുഭവിക്കുക എന്നത് പുതിയ കാര്യമാണ്. എന്നാൽ ഇപ്പോൾ എല്ലാം മാന്ത്രികമാണ്, വളരെ ആനന്ദകരമാണ്. അത് വളരെ പ്രത്യേകമായ ഒരു അനുഭവമാണ്. എനിക്ക് ആ വികാരം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ദൈവം വളരെ ദയയുള്ളവനാണ്. എന്‍റെ കുടുംബം ഏറെ സന്തോഷത്തിലാണ്' എന്ന് വിക്കി കൗശൽ മറുപടി നൽകി. 'അഭിനയിക്കുന്നതിനേക്കാൾ ഡയപ്പർ മാറ്റുന്നതിലാണ് എനിക്കിപ്പോൾ കൂടുതൽ ഇഷ്ടം' അദ്ദേഹം കൂട്ടിച്ചേർത്തു.

വിക്കി കൗശൽ അവസാനമായി അഭിനയിച്ചത് ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായ ചാവയിലാണ്. അടുത്തതായി താരം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആന്‍റ് വാർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. തുടർന്ന് അമർ കൗശിക്കിന്റെ മഹാവതർ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. 

Tags:    
News Summary - Vicky Kaushal says he’s better at changing diapers than acting since becoming a dad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.