വാരണാസി ചിത്രത്തിന്‍റെ ടീസർ ട്രെയിലറിൽനിന്നും
സംവിധാന മികവുകൊണ്ടു തന്‍റേതായ ആരാധകരെ ഉണ്ടാക്കിയെടുത്ത പകരംവക്കാനില്ലാത്ത ചലച്ചിത്രകാരനാണ് എസ്.എസ് രാജമൗലി. ബാഹുബലി, ആർ.ആർ.ആർ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ പ്രൗഢി ലോകോത്തര തലത്തിൽ ഉയർത്തിയവയാണ്. രാജമൗലിയുടെ സംവിധാനത്തിൽ അടുത്തൊരു ചിത്രം പുറത്തുവരുന്നു എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയ വാർത്തയാണ്.
രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. ചിത്രത്തിന്‍റെ ടീസർ ട്രെയിലർ ഇതിനകംതന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും, പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വി.എഫ്.എക്സ് മികവുകൊണ്ട് സമ്പന്നമാണെന്നാണ് ടീസർ നൽകുന്ന സൂചന.
ടീസറിലിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കാണിക്കാതെതന്നെ അവരെ കുറിച്ചുള്ള ഒരുപാട് സൂചനകൾ നൽകുന്നുണ്ട്. ചെറിയൊരു ടീസർ തന്നെ ഇത്രയധികം ഗംഭീരമായി പുറത്തുവന്നിട്ടുണ്ടെങ്കിൽ ചിത്രം പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.
പല കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. ടൈം ട്രാവലിങിന്‍റെ സാധ്യതയും കാണാനുണ്ട്. രാമായണം പോലുള്ള പുരാണങ്ങളും ചിത്രത്തിൽ പ്രാധാന്യം ചെലുത്തുന്നതായി കാണാം. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.