'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' റിലീസ് വീണ്ടും മാറ്റി

മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (UKOK). ഫ്രാഗ്രന്‍റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് മേയ് 23ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ റിലീസ് വീണ്ടും വൈകുമെന്ന വാർത്തയാണ് പുറത്തു വരുന്നത്. ടൊവിനോ തോമസിന്‍റെ നരിവേട്ട, ധ്യാൻ ശ്രീനിവാസന്‍റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ, ശ്രീനാഥ് ഭാസിയുടെ ആസാദി എന്നീ ചിത്രങ്ങളുമായി തിയറ്റർ ക്ലാഷ് ഒഴിവാക്കാനായാണ് റിലീസ് മാറ്റിവെച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ റിലീസ് ജൂണിലാകുമെന്നാണ് സൂചന.

അപ്പൻറെയും മകൻറേയും ആത്മബന്ധത്തിൻറെ കഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'. മധ്യതിരുവതാംകൂറിൻറെ ജീവിത സംസ്കാരത്തിലൂടെയാണ് ചിത്രത്തിൻറെ അവതരണം. ജോണി ആന്‍റണിയും, രഞ്ജിത്ത് സജീവുമാണ് കേന്ദ്രകഥാപാത്രങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, മനോജ് കെ. യു, അൽഫോൺസ് പുത്രൻ, റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - United Kingdom of Kerala: Release postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.