താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മ്യൂസിക്ക് പ്രകാശനം

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും, നിർമാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിന്‍റെ മ്യൂസിക്ക് പ്രകാശനം നടന്നു. ഏപ്രിൽ ഇരുപത്തിയഞ്ച് വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്.

ഫ്രാഗ്രന്‍റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആന്‍റണി, സിജു വിൽസൻ, ഷറഫുദ്ദീൻ, ശബരീഷ് വർമ, സാരംഗി ശ്യാം, രഞ്ജിത്ത് സജീവ്, രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമം നിർവഹിച്ചത്.

നിർമാതാവ് ആൻ സജീവ് സ്വാഗതമരുളിക്കൊണ്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു. നിരവധി കടമ്പകൾ കടന്നാണ് ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു.

'കൽക്കട്ടാ ന്യൂസിന്‍റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിന്‍റെ ഫോൺ കോൾ വരുന്നത്. "എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്. അതാണd മോഹൻലാൽ - ജയ പ്രദ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചു പ്രണയം എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അതേ നിർമാതാവാണ് ഈ ചിത്രം നിർമിക്കുന്നത്' -ആശംസ അർപ്പിക്കുമ്പോൾ ബ്ലെസ്സി പറഞ്ഞു.

ദിലീപ്, ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ. ജയൻ, ജോണി ആന്‍റണി സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്, ശബരീഷ് വർമ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ചിത്രം മേയ് 23 ന് പ്രദർശനത്തിനെത്തും.

Tags:    
News Summary - United Kingdom of Kerala Music Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.