Posted On
date_range Updated On
date_range ട്വിങ്കിൾ ഖന്നയുടെ ചെറുകഥ സിനിമയാകുന്നു
മുംബൈ: മുൻ ബോളിവുഡ് താരവും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയുടെ ചെറുകഥ "സലാം നോനി അപ്പ" സിനിമയാകുന്നു. "ലക്ഷ്മി പ്രസാദിന്റെ ഇതിഹാസം" ( ദ ലെജന്റ് ഓഫ് ലക്ഷ്മി പ്രസാദ്) എന്ന നോവലിലെചെറുകഥ ബിഗ്സ്ക്രീനിലേക്കെത്തുന്ന വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നായകൻ അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയാണ് ട്വിങ്കിൾ ഖന്ന.
ട്വിങ്കിളിന്റെ മുത്തശ്ശിയുടെയും അവരുടെ സഹോദരിയുടെയും ജീവിതം ആസ്പദമാക്കി രചിച്ചതാണ് "സലാം നോനി അപ്പ". അപ്പ്ളോസ് എന്റർടെയിൻമെന്റ്, എലിപ്സിസ് എന്റർടെയിൻമെന്റ്, മിസിസ് ഫണ്ണിബോൺസ് മൂവീസ് എന്നീ കമ്പനികൾ ചേർന്ന് നിർമിക്കുന്ന കോമഡി റൊമാന്റിക് ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യരംഗത്ത് പ്രവർത്തിക്കുന്ന സൊനാൽ ദബ്രാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.