ടി.വി താരം ദീപേഷ് ഭൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: കോമഡി പരമ്പരയായ 'ഭാബിജി ഘർ പർ ഹെ'യിലൂടെ ആസ്വാദക ലക്ഷങ്ങളെ കീഴടക്കിയ ടെലിവിഷൻ താരം ദീപേഷ് ഭൻ വിടവാങ്ങി. 41 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. ജനപ്രിയ പരമ്പരയായ എഫ്.ഐ.ആറിലും വേഷമിട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നില്ലെന്നും മരണം ഞെട്ടിച്ചെന്നും മരണവിവരം ട്വീറ്റ് ചെയ്ത് നടി കവിത കൗശിക് പറഞ്ഞു. ഭാര്യയും ഒരുവയസ്സുള്ള മകനുമുണ്ട്.

Tags:    
News Summary - TV star Deepesh Bhan died while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.