സുനാമിയുടെ കഥ ചോദിച്ച പിഷാരടിയോട് 'ഒന്നും ഇല്ലാ'യെന്ന് മുകേഷ്; വിശ്വസിക്കാതെ പിഷാരടി

'സൂനാമി' എന്ന സിനിമയുടെ കഥ എന്താണെന്നാണ്​ പിഷാരടിക്ക്​ അറിയേണ്ടത്​. 'ഒന്നും ഇല്ലാ' എന്നായി മുകേഷ്. പറയുന്നത്​ മുകേഷ്​ ആയതുകൊണ്ട്​ 'എന്തോ ഉണ്ട്​' എന്ന സംശയമായി പിഷാരടിക്ക്​. പക്ഷേ, മുകേഷ്​ തറപ്പിച്ച്​ പറയുകയാണ്​-'ഒന്ന​ും ഇല്ല' എന്ന്​. ​സംവിധായകൻ ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ഫാമിലി എന്‍റർടൈനറിന്‍റെ രണ്ടാം ടീസറിലാണ്​ ഈ സംഭാഷണമുള്ളത്​. ദിലീപിന് 'കണ്ട' കഥ ഇന്നസെന്‍റ്​ പറഞ്ഞുകൊടുക്കുന്നതിലുടെ ആദ്യ ടീസർ ഹിറ്റായിരുന്നു.

ഇന്നസെന്‍റ്​, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവരാണ്​ 'സൂനാമി'യിൽ അണിനിരക്കുന്നത്​. ചിത്രത്തിന്‍റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അലൻ ആന്‍റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-അലക്‌സ് ജെ. പുളിക്കൽ, എഡിറ്റിങ്​- രതീഷ് രാജ്, സംഗീതം-യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും, കോസ്റ്റ്യൂം ഡിസൈൻ- പ്രവീൺ വർമ, പി.ആർ.ഒ- ആതിര ദിൽജിത്ത്. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തുന്നത്.

Full View

Tags:    
News Summary - Tsunami movie second teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.