ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻ താരനിര അണിനിരക്കുന്ന മണിരത്നത്തിന്റ സ്വപ്ന ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ.
പൊന്നിയിൽ സെൽവൻ റിലീസിനായി തയാറെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരങ്ങളായ ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും ഒരു രസകരമായ വിഡിയോയാണ്. ഹൈദരബാദിൽ നിന്നുള്ള താരങ്ങളുടെ വിഡിയോ ഫാൻസ് പേജുകളിൽ ചർച്ചയായിട്ടുണ്ട്.
ലോകത്തുള്ള എല്ലാ തെലുങ്ക് ആൺകുട്ടികളും നിങ്ങളുടെ വലിയ ആരാധകരാണെന്ന് സ്റ്റേജിലെത്തിയ ഐശ്വര്യയോട് അവതാരക പറയുന്നു. ഉടൻ തന്നെ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും എന്ന് തൃഷ മറുപടിയായി പറഞ്ഞു. ഇതുകേട്ട് പുഞ്ചിരിക്കുകയാണ് ഐശ്വര്യ.
മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് പൊന്നിയിൻ സെൽവൻ നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ റായി ബച്ചൻ, തൃഷ എന്നിവരെ കൂടാതെ വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യയുടെയും തൃഷയുടെയും ലൊക്കേഷൻ സെൽഫി വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.