ടൊവിനോയുടെ 'നടികർ' ഒ.ടി.ടിയിലേക്ക്

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രം നടികർ ഒ.ടി.ടിയിലേക്ക്. സൈന പ്ലസിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ചിത്രം ആഗസ്റ്റ് എട്ട് മുതൽ സ്ട്രീമിങ് ആരംഭിക്കും. 2024 മേയ് മൂന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായിട്ടായിരുന്നു ടൊവിനോ തോമസ് എത്തിയത്. റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞാണ് ഒ.ടി.ടി റിലീസ്.

നേരത്തെ നെറ്റ്ഫ്ലിക്സ് ആയിരുന്നു സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരുന്നത്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശത്തിനായി നൽകുന്ന തുകയുമായി ബന്ധപ്പെട്ട തർക്കം കാരണം നെറ്റ്ഫ്ലിക്സ് പിന്മാറുകയായിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേക്ഷണത്തിനായി വൻ തുക ഓഫർ ഉണ്ടായിരുന്നെങ്കിലും ബോക്‌സ് ഓഫിസിൽ ചിത്രം പരാജയമായതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുകയായിരുന്നു.

അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡ് ആണ് സിനിമയുടെ നിർമാണം. സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലു വർഗീസ്, ദിവ്യ പിള്ള, അനൂപ് മേനോൻ, ദിനേശ് പ്രഭാകർ, മേജർ രവി, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. ജനത ഗാരേജ്, പുഷ്പ തുടങ്ങി തെലുങ്കിൽ നിരവധി ഹിറ്റ് സിനിമകൾ നിർമിച്ച കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്.

Tags:    
News Summary - Tovino's 'Nadikaar' to go OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.