ഗൗരി ല​ങ്കേഷിന്റെയും രവീശ് കുമാറിന്റെയും ജീവിതകഥകൾക്ക് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം

ടൊ​റ​​ന്റോ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഗൗ​രി ല​​​ങ്കേ​ഷി​നെ​യും ര​വീ​ശ് കു​മാ​റി​നെ​യും കു​റി​ച്ച ഡോ​ക്യു​മെ​ന്റ​റി​ക​ൾ​ക്ക് ടൊ​റ​ന്റോ ഫി​ലിം ഫെ​സ്റ്റി​വ​ൽ പു​ര​സ്കാ​രം. എ​ൻ.​ഡി.​ടി.​വി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ര​വീ​ശ് കു​മാ​റി​ന്റെ ജീ​വി​തം അ​നാ​വ​ര​ണം ചെ​യ്യു​ന്ന വി​ന​യ് ശു​ക്ല സം​വി​ധാ​നം ചെ​യ്ത 'വൈ​ൽ വി ​വാ​ച്ച്ഡ്' ഡോ​ക്യു​മെ​ന്റ​റി ടൊ​റ​ന്റോ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ ആം​പ്ലി​ഫൈ വോ​യ്സ​സ് പു​ര​സ്കാ​ര​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​​ങ്കേ​ഷി​നെ കു​റി​ച്ച് സ​ഹോ​ദ​രി ക​വി​ത ല​​​ങ്കേ​ഷ് ഒ​രു​ക്കി​യ 'ഗൗ​രി'​ ഡോ​ക്യു​മെ​ന്റ​റി ടൊ​റ​ന്റോ വി​മ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ മി​ക​ച്ച മ​നു​ഷ്യാ​വ​കാ​ശ ഫി​ലിം പു​ര​സ്കാ​ര​മാ​ണ് നേ​ടി​യ​ത്. 2017 സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ ഗൗ​രി ല​​ങ്കേ​ഷ് കൊ​​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - Toronto Film Festival Award for Gauri Lankesh and Ravish Kumar's Life Stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.