ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമ നിർമാതാക്കൾ ഇവരാണ്: ഒന്നാം സ്ഥാനക്കാരന് ആസ്തി 33400 കോടി

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അഭിനേതാക്കളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമൊക്കെ നാം സംസാരിക്കാറുണ്ട്. എന്നാൽ നിർമാതാക്കളെക്കുറിച്ച് അധികം ചർച്ചചെയ്യാറില്ല. തിരക്കഥകളെ സിനിമയാക്കി മാറ്റാൻ ഏറെ സഹായിക്കുന്നവരാണ് നിർമാതാക്കൾ. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമ നിർമാതാക്കൾ ആരൊക്കെയാണെന്ന് അറിയുമോ?

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമ നിർമാതാക്കൾ

1. കലാനിധി മാരൻ – 33400 കോടി

ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവ് കലാനിധി മാരനാണ്. സൺ ഗ്രൂപ്പിന്റെ ഉടമയാണ് അദ്ദേഹം. സൺ പിക്ചേഴ്സുമായി ചേർന്ന് അദ്ദേഹം എന്തിരൻ, പേട്ട, ജയിലർ തുടങ്ങിയ മെഗാ ഹിറ്റുകൾ നിർമിച്ചിട്ടുണ്ട്.

2. റോണി സ്ക്രൂവാല – 12800 കോടി

യു.ടി.വി മോഷൻ പിക്ചേഴ്സിന്‍റെ സ്ഥാപകനാണ് റോണി. പിന്നീട് അത് ഡിസ്നിക്ക് ബില്യൺ ഡോളറിന് വിറ്റു. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ ആർ.‌എസ്‌.വി‌.പി മൂവീസാണ് ഉറി, കേദാർനാഥ് എന്നീ സിനിമകൾ നിർമിച്ചത്.

3. ആദിത്യ ചോപ്ര – 7,500 കോടി

യാഷ് രാജ് ഫിലിംസിന്റെ തലവനായ ആദിത്യ ചോപ്ര ബോളിവുഡിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ചിലത് നിർമിച്ചിട്ടുണ്ട്. ചലച്ചിത്രനിർമാണത്തിലും വിതരണത്തിലും ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട് അദ്ദേഹം.

4. അർജനും കിഷോർ ലുല്ലയും – 7,400 കോടി

ഇറോസ് ഇന്റർനാഷനലിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ ലുല്ല സഹോദരന്മാർ ബോളിവുഡിലും മറ്റ് പ്രാദേശിക ഭാഷകളിലും സിനിമകൾ നിർമിച്ചിട്ടുണ്ട്.

5. കരൺ ജോഹർ – 1,700 കോടി

കരൺ ജോഹറിന്‍റേതാണ് ധർമ പ്രൊഡക്ഷൻസ്. നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.

6. ഗൗരി ഖാൻ – 1,600 കോടി രൂപ

ഷാരൂഖ് ഖാനൊപ്പം, റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ സഹ ഉടമയാണ് ഗൗരി. ചെന്നൈ എക്സ്പ്രസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ നിർമാതാവാണ് ഗൗരി.

7. ആമിർ ഖാൻ – 1,500 കോടി

ആമിർ ഖാൻ പ്രൊഡക്ഷൻസിലൂടെ, താരേ സമീൻ പർ, ദംഗൽ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ആമിർ നിർമിച്ചിട്ടുണ്ട്.Top 10 richest film producers in India 2025

8. ഭൂഷൺ കുമാർ – 1,400 കോടി

ടി-സീരീസിന്റെ തലവനാണ്. സംഗീത-സിനിമ മേഖലകളിൽ ശക്തികേന്ദ്രമാണ്.

9. സാജിദ് നദിയാദ്‌വാല -1,100 കോടി

കിക്ക്, ബാഗി തുടങ്ങിയ ഹിറ്റുകൾക്ക് നിർമിച്ച നദിയദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റിന്റെ ഉടമ.

10. ഏക്താ കപൂർ – 1,030 കോടി

പരമ്പരകൾ മുതൽ സിനിമകൾ വരെ നീണ്ടുനിൽക്കുന്ന സംഭാവന. ഏക്താ കപൂറിന്റെ കീഴിലുള്ള ബാലാജി ടെലിഫിലിംസ് അവരെ ടി.വി, സിനിമ മേഖലയിൽ പ്രധാനിയാക്കി.

Tags:    
News Summary - Top 10 richest film producers in India 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.