മെഗാ മാസ്സായി അജിത്തും മഞ്ജു വാര്യറും; തുനിവിന്റെ ട്രെയിലർ പുറത്ത്

വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദും അജിത്തും ഒരുമിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. തലയുടെ കഥാപാത്രം നേതൃത്വം നൽകുന്ന ബാങ്ക് കൊള്ളയോടെ ആരംഭിക്കുന്ന ട്രെയിലർ ആ​ക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. മങ്കാത്ത എന്ന ചിത്രത്തിന് ശേഷം അജിത്ത് നെഗറ്റീവ് റോളിലെത്തുന്ന ചിത്രമാകുമോ തുനിവ് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്്

മഞ്ജു വാര്യറും മാസ് ലുക്കിൽ ട്രെയിലറില പ്രത്യക്ഷപ്പെടുന്നുണ്ട്. കൺമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലേഡി സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Full View
Tags:    
News Summary - Thunivu Official Trailer out Ajith Kumar H Vinoth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.