ഒരുങ്ങിക്കോ ടിക്കറ്റിനായുള്ള നെട്ടോട്ടത്തിന്; തുടരും ബുക്കിങ് എപ്പോൾ?

മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ശോഭന ജോഡികളായെത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകരിൽ ഒരുപാട് പ്രതീക്ഷയാണ് തുടരുമിലുള്ളത്. ഏപ്രിൽ 25ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ബുക്കിങ് എപ്പോഴാണ് തുടങ്ങുക എന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിക്കുമെന്ന് സംവിധായകൻ തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു. എമ്പുരാന് ശേഷമെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറും മറ്റ് അപ്ഡേഷനുകളു സിനിമപ്രേമികളുടെ ഇടയിൽ ഏറെ ചർച്ചയായിട്ടുണ്ട്. എമ്പുരാൻ പോലെ തുടരുമിനും വമ്പൻ പ്രീ ബുക്കിങ് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Full View

ഏപ്രിൽ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മോഹൻലാലിന്റെ്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 21 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിനു പപ്പു,മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    
News Summary - thudarum pre booking will start tommorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.