തെയ്യത്തിന്റെ പശ്ചാത്തലത്തിലെ പ്രണയാവിഷ്കാരം; ‘തിറയാട്ടം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തിറയാട്ടം’. കൂടാതെ, കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. കൗസ്തുഭം, ഹോം ഗാർഡ്, പ്രേമിക എന്നീ ചിത്രങ്ങൾ സംവിധാനം നിർവഹിച്ചതിന് ശേഷമാണ് സജീവ് കിളികുലം തിറയാട്ടത്തിലേക്കെത്തുന്നത്. ഗാന രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ.ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ.ആർ ആണ് നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ വിനീത തുറവൂർ.

ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ, നാദം മുരളി, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ.


മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയത് നിതിൻ കെ. ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചത് മധുബാലകൃഷ്ണൻ, റീജ, നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്.

ഡി.ഒ.പി - പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാൻ - അജിത്ത് മൈത്രയൻ, എഡിറ്റർ - രതീഷ് രാജ്, കോസ്റ്റ്യൂം - വാസു വാണിയംകുളം, സുരേഷ് അരങ്ങ്. ചമയം - ധർമ്മൻ പാമ്പാടി, പ്രജി. പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റെജിമോൻ കുമരകം, ഡിസൈൻസ് - മനു ഡാവിഞ്ചി, പി.ആർ.ഒ എം.കെ ഷെജിൻ.

Tags:    
News Summary - thirayattam movie poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.